Skip to content
November 18, 2026
⌕

സിനിമയിലെ ലൈംഗികചൂഷണം വ്യാപകം; അവസരങ്ങള്‍ക്കായുള്ള വിട്ടുവീഴ്ച ഒരിക്കലും അവസാനിക്കില്ല, സിനിമയില്‍ മാത്രമല്ല എല്ലാ മേഖലകളിലും സ്ത്രീ ഇരയാകുന്നു : തുറന്നു പറഞ്ഞ് നടി രമ്യാ കൃഷ്ണൻ

November 17, 2026
Share this post to

സിനിമയിലെ ചൂഷണങ്ങളെയും കാസ്റ്റിംഗ് കൗച്ചിനെയും കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി തെന്നിന്ത്യയിലെ മുതിര്‍ന്ന താരം രമ്യാ കൃഷ്ണന്‍.


 സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് സജീവമാണെന്നു തുറന്നുപറഞ്ഞിരിക്കുകയാണ് രമ്യാ കൃഷ്ണന്‍. ഇത് സിനിമയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും, ലിംഗഭേദമില്ലാതെ എല്ലാവരും ഇതിന്റെ ഇരകളാകുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.


ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.  


സിനിമാമേഖലയില്‍ ഇത്തരം ചൂഷണങ്ങള്‍ മുന്‍കാലങ്ങളിലും നടന്നിട്ടുണ്ട്, ഇപ്പോഴും നടക്കുന്നുണ്ട്. അതു തുടര്‍ന്നുകൊണ്ടിരിക്കുമെന്നും താരം പറഞ്ഞു. എന്നാല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് സമ്മര്‍ദത്തിലൂടെയോ തിരഞ്ഞെടുപ്പിലൂടെയോ അതിന്റെ രീതികള്‍ മാറിയേക്കാം.  ഇത് നിഷേധിക്കാനാകാത്ത സത്യമാണെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.


 

ramya

അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലെ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച നടി, ഇത്തരം പ്രശ്‌നങ്ങള്‍ എല്ലായിടത്തും നിലവിലുണ്ടെന്നും വ്യക്തമാക്കി.

തങ്ങള്‍ ഗ്ലാമറസ് ആയ പ്രൊഫഷനില്‍ നില്‍ക്കുന്നതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് പൊതുശ്രദ്ധയില്‍ വരുന്നതെന്നും എന്നാല്‍ ഇത് സിനിമയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും രമ്യാ കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വീടുകളിലും മറ്റ് തൊഴിലിടങ്ങളിലും സ്ത്രീകള്‍ ഇത്തരം അതിക്രമങ്ങള്‍ നേരിടുന്നുണ്ട്. മാത്രമല്ല, ഇതിനെ ‘കാസ്റ്റിംഗ് കൗച്ച്’ എന്ന് വിളിക്കുന്നത് തന്നെ ശരിയല്ലെന്നും, കാരണം ഇത് സിനിമയിലെ അവസരങ്ങള്‍ നല്‍കുന്ന സമയത്ത് മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും, ലിംഗഭേദമില്ലാതെ ഇത് എല്ലായിടത്തും നടക്കുന്നുണ്ടെന്നും അവര്‍ തുറന്നടിച്ചു.

തെന്നിന്ത്യയിലെ പ്രമുഖ താരം ഇത്തരം വിഷയങ്ങളില്‍ തുറന്നുസംസാരിച്ചത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

Get more updates from Pudukad News on Google