Skip to content
November 18, 2026
⌕

‘ഞാന്‍ കൊല്ലപ്പെടും…’ ജയിലില്‍ നിന്ന് ഇമ്രാന്‍ ഖാന്റെ ഞെട്ടിക്കുന്ന കത്ത്; പാക്കിസ്ഥാനില്‍ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെടുമോ..?

November 17, 2026
Share this post to

കറാച്ചി: ‘ഞാന്‍ ജീവനോടെ തിരിച്ചുവന്നേക്കില്ല!’ ജയിലില്‍ നിന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തുവിട്ട ഏറ്റവും പുതിയതും ഞെട്ടിക്കുന്നതുമായ മുന്നറിയിപ്പാണിത്.

അഡിയാല ജയിലില്‍, ഏകാന്തതടവില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. ദിവസേന ഇരുപത്തിരണ്ട് മണിക്കൂറോളം സെല്ലില്‍ അടയ്ക്കപ്പെടുന്ന തനിക്ക് ആവശ്യമായ വൈദ്യസഹായം പോലും നിഷേധിക്കപ്പെടുന്നുവെന്ന്  ചൂണ്ടിക്കാട്ടി ഇമ്രാന്‍ രാജ്യത്തെ പ്രധാന കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍ക്ക് തുറന്ന കത്ത അയച്ചു.


ഉയര്‍ന്ന രക്തസമ്മര്‍ദവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും കാരണം ജീവന് തന്നെ ഭീഷണിയുണ്ടെന്നാണ് മുന്‍ പ്രധാനമന്ത്രി കത്തിലൂടെ വ്യക്തമാക്കുന്നത്.


തന്റെ ഭാര്യ ബുഷ്ര ബിബിയുടെ ആരോഗ്യത്തെക്കുറിച്ചും ഇമ്രാന്‍ ഖാന്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ‘നിയമപോരാട്ടങ്ങള്‍ തുടരാന്‍ ഞാന്‍ ജീവനോടെ ഉണ്ടാകണം, വൈകിപ്പോകും മുന്‍പ് എനിക്ക് നീതി തരിക’ എന്നാണ് സുപ്രീം കോടതിയോട് അദ്ദേഹം അപേക്ഷിച്ചിരിക്കുന്നത്.

ഇമ്രാന്‍ ഖാന്റെ കത്ത് പാക്കിസ്ഥാനില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുകയാണ്. ഇമ്രാന്‍ ജയിലില്‍ മരിച്ചാല്‍ വലിയ കലാപം രാജ്യത്തു പൊട്ടിപ്പുറപ്പെട്ടേക്കാമെന്നു സര്‍ക്കാരും വിലയിരുത്തുന്നു.

Get more updates from Pudukad News on Google