Skip to content
November 17, 2026
⌕

കോഴിക്കോട് കാർ ഷോറൂമിലേക്ക് പജേറോ ഇടിച്ചുകയറ്റി; ജീവനക്കാർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി | Kozhikode showroom accident

November 17, 2026
Share this post to
Kozhikode showroom accident

കോഴിക്കോട്: പുതിയറയിലെ ഹ്യുണ്ടായ് കാർ ഷോറൂമിലേക്ക് പജേറോ വാഹനം അതിവേഗത്തിൽ ഇടിച്ചുകയറ്റി (Kozhikode showroom accident). ജീവനക്കാരും ഉപഭോക്താക്കളും ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ വെസ്റ്റ്ഹിൽ സ്വദേശിയായ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷോറൂമിലേക്ക് വാഹനം ഇടിച്ചുകയറ്റിയത് മനഃപൂർവമാണെന്നാണ് ജീവനക്കാരുടെ ആരോപണം. ഡ്രൈവർ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായും ഇയാൾ അസ്വാഭാവികമായാണ് സംസാരിച്ചിരുന്നതെന്നും ജീവനക്കാർ പറഞ്ഞു. എന്നാൽ, അപകടം അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും ജീവനക്കാർ ആരോപിക്കുന്നു.

ഷോറൂമിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ താൽക്കാലിക സജ്ജീകരണങ്ങളോടെയായിരുന്നു പ്രവർത്തനം. അപകടസമയത്ത് നിരവധി ജീവനക്കാരും ഉപഭോക്താക്കളും അകത്തുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷോറൂമിലെ വസ്തുക്കൾക്കും മാറ്റിനും കേടുപാടുകൾ സംഭവിച്ചു.

പജേറോയിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. മെഡിക്കൽ കോളജ് പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്നയാൾ പൊലീസ് എത്തുന്നതിന് മുമ്പ് മതിൽ ചാടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Story Summary:
A Pajero SUV rammed into a Hyundai showroom in Puthiyara, Kozhikode, causing damage to property. Employees and customers escaped unharmed. Police took the driver, a West Hill native, into custody, while the other occupant fled before officers arrived.

Get more updates from Pudukad News on Google