Skip to content
November 19, 2026
⌕

കേരളത്തിൽ ജോലി ചെയ്യുക എന്നുള്ളത് തുടക്കം മുതലുള്ള ആഗ്രഹം. സർക്കാർ ജോലി ലഭിച്ചതിൽ സന്തോഷമെന്ന് ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദ്. നാളെ സെക്രട്ടേറിയറ്റിൽ ചുമതലയേൽക്കും

November 19, 2026
Share this post to

തിരുവനന്തപുരം: കായിക വകുപ്പിൽ നിയമനം ലഭിച്ചതിൽ പ്രതികരണവുമായി ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദ്. സർക്കാർ ജോലി ലഭിച്ചതിൽ സന്തോഷമെന്നും കേരളത്തിൽ ജോലി ചെയ്യുക എന്നുള്ളത് തുടക്കം മുതലുള്ള ആഗ്രഹമെന്നും വിദർശ പ്രതികരിച്ചു. നാളെ സെക്രട്ടറിയേറ്റിൽ എത്തി ചുമതല ഏൽക്കുമെന്നും വിദർശ വ്യക്തമാക്കി. കായിക വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് വിദർശയ്ക്ക് നിയമനം.

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ജോലി നൽകുമെന്ന കായികമന്ത്രി ഒ ജെ ജനീഷിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിദർശയ്ക്ക് നിയമനം ലഭിക്കുന്നത്. നാളെ മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറും. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരമാണ് വിദർശ. കായിക മികവ് തെളിയിക്കുന്ന താരങ്ങൾക്ക് നേരിട്ട് കായിക വകുപ്പിൽ തൊഴിൽ നൽകുന്നതിനുള്ള പ്രത്യേക നടപടികൾ സർക്കാർ സ്വീകരിക്കുമെന്നായിരുന്നു മന്ത്രി ഒ ജെ ജനീഷ് പ്രഖ്യാപിച്ചിരുന്നത്.

Get more updates from Pudukad News on Google