കാനഡയിൽ ഇന്ത്യൻ വംശജരായ യുവാവിനെയും യുവതിയെയും വെടിവെച്ച് കൊന്നു

ടൊറന്റോ: കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലെ സറെയിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ ഇന്ത്യൻ വംശജരായ യുവാവും യുവതിയും കൊല്ലപ്പെട്ടു. ഗഗൻപ്രീത് റെഹൽ (23), സുഖ്ജീത് കൗർ (24) എന്നിവരാണ് മരിച്ചത്.
നവംബർ 15ന് രാത്രി പാർക്കിങ് ലോട്ടിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ലക്ഷ്യമിട്ടുള്ള ആക്രമണമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിന് പിന്നാലെ 15 മിനിറ്റിനകം സമീപത്ത് നാലു വാതിലുകളുള്ള ഒരു സെഡാൻ കാർ കത്തിയ നിലയിൽ കണ്ടെത്തി. കാറിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതായാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Get more updates from Pudukad News on Google




