Skip to content
November 22, 2026
⌕

മൂന്നാറില്‍ ശൈത്യം കടുക്കുന്നു. താപനില രണ്ടു ഡിഗ്രി സെല്‍ഷ്യസിലെത്തിയതോടെ സഞ്ചാരികളുടെ ഒഴുക്ക്. ഹോംസ്‌റ്റേകളിലും റിസോര്‍ട്ടുകളിലും തിരക്കു വര്‍ധിക്കുന്നു

November 21, 2026
Share this post to

കോട്ടയം: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ ശൈത്യകാലം കടുത്തതോടെ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. തണുപ്പ് കടുത്തതോടെ മഞ്ഞുവീഴ്ച കാണാനും തണുപ്പ് ആസ്വദിക്കാനുമായി സ്വദേശികളും വിദേശികളുമടക്കം നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിലേക്ക് ഒഴുകുന്നത്.

MUNNAR

 എന്നാല്‍, വരും ദിവസങ്ങളില്‍ താപനില ഇനിയും താഴ്ന്നാല്‍ കൃഷിയിടങ്ങളെയും തേയിലത്തോട്ടങ്ങളെയും സാരമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.

തണുപ്പ് കടുത്തതോടെ മൂന്നാറിലെ വിനോദസഞ്ചാര മേഖല വലിയ ഉണര്‍വിലാണ്. പുലര്‍ച്ചെയുള്ള മഞ്ഞുവീഴ്ചയും തണുത്ത കാലാവസ്ഥയും ആസ്വദിക്കാന്‍ വന്‍തോതിലാണ് സഞ്ചാരികള്‍ എത്തുന്നത്. ഇതോടെ പ്രദേശത്തെ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും തിരക്ക് വര്‍ധിച്ചിട്ടുണ്ട്.

tea eastate munnar

അതേസമയം, സഞ്ചാരികള്‍ക്ക് ശൈത്യം ആഹ്ലാദം പകരുമ്പോള്‍ തോട്ടം മേഖലയും കര്‍ഷകരും ആശങ്കയിലാണ്. താപനില പൂജ്യത്തിന് താഴേക്കു പോയി മഞ്ഞുവീഴ്ച ശക്തമായാല്‍ തേയിലത്തോട്ടങ്ങള്‍ക്കു വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിശൈത്യത്തില്‍ തേയിലച്ചെടികളുടെ ഇലകള്‍ കരിഞ്ഞുണങ്ങുന്നത് ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണു തോട്ടം മേഖല.

Get more updates from Pudukad News on Google