Skip to content
November 22, 2026
⌕

മുംബൈയിലെ പാർക്കിൽ ദമ്പതികൾക്ക് നേരെ പ്രായപൂർത്തിയാകാത്ത സംഘത്തിൻ്റെ ആക്രമണം: ക്രൂര മർദ്ദനം | Minors Assault Couple

November 21, 2026
Share this post to
Minors Assault Couple

മുംബൈ: കുർളയിലുള്ള പൊതുപാർക്കിൽ എത്തിയ യുവതീയുവാക്കളെ പ്രായപൂർത്തിയാകാത്ത എട്ടംഗ സംഘം തടഞ്ഞുനിർത്തി മർദിച്ചു. മരവടികൾ ഉപയോഗിച്ച് യുവാവിനെ ക്രൂരമായി തല്ലുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കർശന നടപടിയുമായി രംഗത്തെത്തി. കുർള വെസ്റ്റിലെ ഫീനിക്സ് മാളിന് പിറകിലുള്ള പ്രമോദ് മഹാജൻ ഗാർഡനിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.(Minors Assault Couple With Sticks In Mumbai Park Police Take Action)

പ്രായപൂർത്തിയാകാത്ത എട്ടുമുതൽ പത്തോളം ആൺകുട്ടികൾ ഉൾപ്പെടുന്ന സംഘമാണ് യുവതീയുവാക്കളുമായി വാക്കുതർക്കത്തിലേർപ്പെട്ടത്. നിമിഷങ്ങൾക്കകം സംഘർഷം രൂക്ഷമാവുകയും സംഘം ഇവരെ വളഞ്ഞ് വഴി തടയുകയുമായിരുന്നു. തുടർന്ന് കൈവശമുണ്ടായിരുന്ന മരവടികൾ ഉപയോഗിച്ച് യുവാവിനെ ക്രൂരമായി മർദിക്കുകയും ഇടിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന യുവതി അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും സംഘം പിന്മാറാൻ തയ്യാറായില്ല. ഏറെ പണിപ്പെട്ടാണ് ഇരുവരും അവിടെനിന്ന് ഓടി രക്ഷപ്പെട്ടത്.

വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മുംബൈ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആക്രമണത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്

Story Summary

A group of eight to ten minor boys assaulted a young couple with wooden sticks at Pramod Mahajan Garden in Mumbai’s Kurla West, with a video of the incident going viral online. Following the footage, Mumbai Police identified the juveniles, registered a case under relevant sections of the Bharatiya Nyaya Sanhita (BNS), and issued notices to their parents.

Get more updates from Pudukad News on Google