Skip to content
November 22, 2026
⌕

ഹവാല – സ്വർണ്ണക്കടത്ത് ഇടപാടുകളിലെ ED റെയ്ഡ്: നിർണ്ണായക രേഖകൾ പിടിച്ചെടുത്തെന്ന് ED; ആളുമാറിയെന്ന വാദത്തിൽ ഉറച്ചുനിന്ന് കൊയിലാണ്ടി സ്വദേശി | ED Raids

November 21, 2026
Share this post to
ED Raids

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സ്വർണ്ണക്കടത്ത്, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് നടത്തിയ വ്യാപക പരിശോധനയിൽ നിരവധി നിർണ്ണായക രേഖകൾ കണ്ടെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യക്തമാക്കി. പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂർത്തിയാക്കി തുടർനടപടികളിലേക്ക് ഉടൻ കടക്കുമെന്നും, കേസുമായി ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകി വിളിപ്പിക്കുമെന്നും അന്വേഷണ ഏജൻസി അറിയിച്ചു.(ED Raids Seizes Crucial Documents In Kerala)

കേരളത്തിലേക്കുള്ള സ്വർണ്ണക്കള്ളക്കടത്തും ഹവാല പണമിടപാടുകളും സംബന്ധിച്ച് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിലായി പത്തോളം കേന്ദ്രങ്ങളിലാണ് ഇന്നലെ ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തിയത്.

അതേസമയം, കോഴിക്കോട് കൊയിലാണ്ടിയിലുള്ള തന്റെ വീട്ടിൽ നടന്നത് ആളുമാറിയുള്ള പരിശോധനയാണെന്ന ആരോപണം ഗൃഹനാഥനായ നൗഷാദ് ഇന്നും ആവർത്തിച്ചു. റെയ്ഡിന് ശേഷം വീട്ടിൽ നിന്നും കുറ്റകരമായ യാതൊന്നും കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥർ കൈമാറിയ സാക്ഷ്യപത്രം അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.

Story Summary

The Enforcement Directorate (ED) announced that it seized several crucial documents during simultaneous raids across 10 locations in four Kerala districts in connection with gold smuggling and hawala transactions. Meanwhile, Noushad, a fisherman from Koyilandy, reiterated his claim that the ED raided his house by mistake.

Get more updates from Pudukad News on Google