മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട പിക്കപ്പ് വാഹനത്തിലിടിച്ചു; ഉത്തർപ്രദേശിൽ അഞ്ച് മരണം | Barabanki ambulance accident

ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട പിക്കപ്പ് വാഹനത്തിലിടിച്ച് അഞ്ച് പേർ മരിച്ചു. ശനിയാഴ്ച രാവിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ നടന്ന അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാരും മറ്റ് മൂന്ന് പേരുമാണ് മരിച്ചത്. (Barabanki ambulance accident)
ജയ്പൂരിൽ നിന്ന് ഗാസിപൂരിലേക്ക് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസ് രാവിലെ 6.30ഓടെ ഘെരാവൻ ഗ്രാമത്തിന് സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനത്തിന് പിന്നിൽ ഇടിക്കുകയായിരുന്നു. സുബേഹ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെയും ഉടൻ സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അപകടവിവരമറിഞ്ഞ് പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Summary: Five people, including two ambulance drivers, died after an ambulance carrying a body from Jaipur to Ghazipur crashed into a stationary pickup truck on the Purvanchal Expressway in Barabanki, Uttar Pradesh. The accident occurred around 6.30 am, and police are investigating.




