Skip to content
November 22, 2026
⌕

കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു; നാ​ലുപേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി യേ​ർ​ക്കാ​ട്ടി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

November 21, 2026
Share this post to

കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു; നാ​ലുപേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി യേ​ർ​ക്കാ​ട്ടി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

സേ​ലം: ത​മി​ഴ്‌​നാ​ട്ടി​ലെ സേ​ലം ജി​ല്ല​യി​ൽ യേ​ർ​ക്കാ​ടി​ന് സ​മീ​പം കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. 


എ​ട​പ്പാ​ടി സ്വ​ദേ​ശി വി. ​ശ​ബ​രീ​ഷ് (26) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ജീ​വ (26), ബാ​ലാ​ജി (47), ദേ​വ​ൻ (55), അ​ഴ​ഗി​രി (47) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


വെ​ള്ളി​യാ​ഴ്ച വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി യേ​ർ​ക്കാ​ട്ടി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. യേ​ർ​ക്കാ​ട്ടി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം ഇ​വ​ർ വാ​ഴ​വ​ന്തി​യി​ലേ​ക്ക് പോ​യി​രു​ന്നു. അ​വി​ടെ നി​ന്നും പു​ല​ർ​ച്ചെ 12.30-ഓ​ടെ യേ​ർ​ക്കാ​ട് ടൗ​ണി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.


ശ​ബ​രീ​ഷാ​യി​രു​ന്നു കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ചു​രം റോ​ഡി​ലെ വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡി​ൽ നി​ന്ന് തെ​ന്നി​മാ​റി ഏ​ക​ദേ​ശം 300 അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.


ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും പൊ​ലി​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ അ​ഞ്ച് പേ​രെ​യും ഉ​ട​ൻ ത​ന്നെ യേ​ർ​ക്കാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ​ബ​രീ​ഷി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി സേ​ലം ഗ​വ​ൺ​മെ​ന്‍റ് മോ​ഹ​ൻ കു​മാ​ര​മം​ഗ​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. പ​രി​ക്കേ​റ്റ മ​റ്റ് നാ​ല് പേ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Get more updates from Pudukad News on Google