Skip to content
November 22, 2026
⌕

“സംസ്ഥാനത്ത് മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വിൽപന പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ”: ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അടിയന്തര നിർദേശം | Mercury in face creams

November 21, 2026
Share this post to
Mercury in face creams

തിരുവനന്തപുരം: സംസ്ഥാനത്ത് മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വിൽപന പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ (Mercury in face creams). ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപന തടയുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ നൽകിയ പരാതിയിലാണ് നടപടി.

മെർക്കുറി അടങ്ങിയ ഫേസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് മലപ്പുറത്ത് 17 വയസ്സുകാരിയുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡോ. കെ. പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന നടത്തണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

നിരവധി ബ്രാൻഡുകളിലുള്ള ഫേസ് ക്രീമുകൾ കടകളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും സംസ്ഥാനത്ത് വിൽക്കുന്നുണ്ട്. ഇവയിൽ മെർക്കുറിയുടെ സാന്നിധ്യമുണ്ടോയെന്ന് കർശനമായി പരിശോധിക്കണമെന്നും ഡോ. പ്രതിഭ ആവശ്യപ്പെട്ടു.

പരാതി പരിഗണിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് തുടർനടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. മെർക്കുറി അടങ്ങിയ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വിൽപന തടയുന്നതിനുള്ള പരിശോധനകളും നടപടികളും ഇനി ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Summary :
The Chief Minister’s Office has directed the Health Department Additional Chief Secretary to take further action on a complaint seeking inspections of face creams containing mercury in Kerala. The complaint was submitted by Health Department Medical Officer Dr. K. Prathibha following a reported case of kidney damage in a 17-year-old girl in Malappuram after using a mercury-containing face cream. The complaint calls for special inspection teams in all districts.

 

Get more updates from Pudukad News on Google