Skip to content
November 22, 2026
⌕

കാണാതായ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല; തമിഴ്നാട് പൊലീസ് സ്റ്റേഷനിൽ ഗണപതിഹോമം | Tamil Nadu police Ganapathi homam

November 21, 2026
Share this post to
Tamil Nadu police Ganapathi homam

ചെന്നൈ: കേസുകൾ തെളിയിക്കാനാകാതെ വന്നതിനെത്തുടർന്ന് തമിഴ്നാട്ടിലെ പൊലീസ് സ്റ്റേഷനിൽ ഗണപതിഹോമം നടത്തിയതായി റിപ്പോർട്ട്. വിഴുപ്പുരം ജില്ലയിലെ സത്യമംഗലം പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.

യൂണിഫോമും പൂമാലയും ധരിച്ച് ഇൻസ്പെക്ടർ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇൻസ്പെക്ടറുടെ ഭാര്യയും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്.

ഏഴുവയസ്സുകാരിയെ കാണാതായിട്ട് ഒരു മാസം

പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായ ഏഴുവയസ്സുകാരിയെ ഒരു മാസം പിന്നിട്ടിട്ടും കണ്ടെത്താനായിരുന്നില്ല. ഇതോടെ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നാരോപിച്ച് പ്രദേശവാസികളിൽനിന്ന് പൊലീസിനെതിരെ പ്രതിഷേധം ഉയർന്നു.

അതിനിടെ പ്രദേശത്തുനിന്ന് ഒരു അസ്ഥികൂടം കണ്ടെത്തിയതായും ഇതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിൽ പൂജ നടത്താൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. കണ്ടെത്തിയ അസ്ഥികൂടം കാണാതായ കുട്ടിയുടേതാണോയെന്ന് വ്യക്തമല്ല.

മതപരമായ ചടങ്ങുകൾക്ക് അനുമതിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ

പൊലീസ് സ്റ്റേഷനുള്ളിൽ മതപരമായ ചടങ്ങുകൾ നടത്താൻ അനുമതിയില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

Story Summary :
A Ganapathi homam was reportedly conducted at the Sathyamangalam police station in Tamil Nadu’s Villupuram district under the leadership of Inspector Suresh Babu. The ceremony followed public criticism over the police’s failure to trace a seven-year-old girl who had been missing for over a month. Senior officers said religious ceremonies were not permitted inside police stations and that an inquiry would be conducted.

Get more updates from Pudukad News on Google