‘എല്ലാം സമാധാനത്തോടെ അവസാനിക്കും, ഇരുസഭകളും ചർച്ചയ്ക്ക് തയ്യാറായി, അത് VD സതീശൻ്റെ ധീരമായ നിലപാടാണ്, തെറ്റു തിരുത്തിയാൽ ആർക്കും പാർട്ടിയിലേക്ക് മടങ്ങിവരാം’: ചാണ്ടി ഉമ്മൻ | Chandy Oommen

കൊച്ചി: പാത്രിയാർക്കീസ് ബാവയുടെ കേരള സന്ദർശനത്തിന്റെ നല്ല വശങ്ങളാണ് താൻ കാണുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ബാവയുടെ സന്ദർശനത്തോടെ ഓർത്തഡോക്സ്-യാക്കോബായ സഭകൾ ചർച്ചയ്ക്ക് തയ്യാറായത് ശുഭസൂചനയാണെന്നും, ഈ വിഷയത്തിൽ മുഖ്യമന്ത്രിയോട് നന്ദി പറയുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Chandy Oommen praises Patriarch visit for church talks)
നേരത്തെ സഭാതർക്കത്തിൽ ചർച്ചയ്ക്ക് ആരും തയ്യാറായിരുന്നില്ലെന്നും, ഇപ്പോൾ ചർച്ചകൾക്ക് വഴിയൊരുങ്ങിയത് സംസ്ഥാന സർക്കാരിന്റെയും വി.ഡി. സതീശന്റെയും ധീരമായ ഇടപെടലുകളുടെ ഫലമാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. എല്ലാ പ്രശ്നങ്ങളും സമാധാനപരമായി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി വിട്ട പത്മജ വേണുഗോപാലിന്റെ കോൺഗ്രസിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ചാണ്ടി ഉമ്മൻ അനുകൂലമായി പ്രതികരിച്ചു. തെറ്റ് തിരുത്തിയാൽ ആർക്കും കോൺഗ്രസ് പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയിൽ നിന്ന് ഇനിയും നിരവധി പേർ കോൺഗ്രസിലേക്ക് മടങ്ങിവരാനിരിക്കുന്നുണ്ടെന്നും, പാർട്ടിയിലേക്ക് വരുന്ന എല്ലാവരെയും സ്വാഗതം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മടങ്ങിവരുന്നവരെ അഞ്ച് വർഷം പാർട്ടിയിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.
Story Summary
Chandy Oommen MLA stated that the Kerala visit of Jacobite Syrian Christian Church Supreme Head Patriarch Ignatius Aphrem II has positively paved the way for peace talks between the two church factions. Praising the bold interventions of the Chief Minister for bringing both sides to the negotiating table, he expressed hope for a peaceful resolution.




