Skip to content
November 23, 2026
⌕

‘BJPയുടെ ‘രാധേ രാധേ കമൽ ഖിലാ ദേ’ മുദ്രാവാക്യം താമര വാടിപ്പോയതിൻ്റെ സൂചന’: പരിഹാസവുമായി അഖിലേഷ് യാദവ് | Akhilesh Yadav

November 22, 2026
Share this post to
Akhilesh Yadav

ലഖ്‌നൗ: ബിജെപിയുടെ ‘രാധേ രാധേ കമൽ ഖിലാ ദേ’ എന്ന മുദ്രാവാക്യത്തെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി (SP) അധ്യക്ഷൻ അഖിലേഷ് യാദവ്. പാർട്ടിയുടെ ചിഹ്നമായ താമര വാടിപ്പോയെന്നും അത് വീണ്ടും വിരിയിക്കേണ്ട അവസ്ഥയിലാണെന്നുമാണ് ഈ മുദ്രാവാക്യം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.(Akhilesh Yadav Mocks BJP Radhe Radhe Slogan Says Lotus Has Withered)

നേരത്തെ ‘ജയ് ശ്രീറാം’ എന്ന് പറയാൻ മടിച്ചിരുന്ന സമാജ്‌വാദി പാർട്ടി നേതാക്കൾക്ക് ഇപ്പോൾ ‘രാധേ രാധേ’ എന്ന് കേൾക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അഖിലേഷ് യാദവ്. “ഞാൻ എന്റെ ജീവിതകാലത്ത് ഒരിക്കലും അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കില്ല. എന്നാൽ നിങ്ങൾക്ക് ഞങ്ങളുടെ വീട്ടിലേക്ക് വരാം; ഞങ്ങൾ നിങ്ങൾക്ക് ‘രാധേ രാധേ’ കാണിച്ചുതരാം,” അഖിലേഷ് പറഞ്ഞു.

“‘രാധേ രാധേ കമൽ ഖിലാ ദേ’ — പോയി വിരിയിക്കൂ. ഇതിനർത്ഥം താമര വാടിപ്പോയി എന്നല്ലേ? എന്തിനാണ് നിങ്ങൾക്ക് അത് വീണ്ടും വിരിയിക്കേണ്ടി വരുന്നത്? അത് വാടിപ്പോയിരിക്കുന്നു,” അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

Story Summary

Samajwadi Party president Akhilesh Yadav mocked the BJP’s slogan “Radhe Radhe Kamal Khila De,” stating it implies the party’s lotus symbol has withered and needs to be made to bloom again. Addressing a press conference in Lucknow, Yadav also hit back at UP Deputy CM Keshav Prasad Maurya’s remarks accusing SP leaders of discomfort over religious greetings.

Get more updates from Pudukad News on Google