Skip to content
November 23, 2026
⌕

ചങ്ങമ്പുഴ പാര്‍ക്കിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം, രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ 457-ാം നമ്പര്‍ മെട്രോ തൂണിന് സമീപത്തായിരുന്നു അപകടം

November 23, 2026
Share this post to

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി പ്രവീണ്‍കുമാര്‍ (28), തമിഴ്‌നാട് നീലഗിരി കോത്തഗിരി സ്വദേശി റിബിന്‍ (21) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച(നവംബര്‍ 23) പുലര്‍ച്ചെ മൂന്നുമണിയോടെ 457-ാം നമ്പര്‍ മെട്രോ തൂണിന് സമീപത്തായിരുന്നു അപകടം.

പൊറ്റക്കുഴിയില്‍ നടന്ന വിവാഹ വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ചങ്ങമ്പുഴ പാര്‍ക്കിന് സമീപത്തെ വളവില്‍ വെച്ച് നിയന്ത്രണം വിടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

Get more updates from Pudukad News on Google