Skip to content
November 23, 2026
⌕

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം; മോദിയുമായി കൂടിക്കാഴ്ച | Balendra Shah India visit

November 23, 2026
Share this post to
Balendra Shah India visit

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായ്ക്ക് ഇന്ത്യയിലെ സന്ദർശനത്തിനിടെ രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം നൽകി. ഇന്ത്യൻ സർക്കാർ ആദരസൂചകമായി അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തു. (Balendra Shah India visit)

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ബാലേന്ദ്ര ഷാ ഇന്ത്യയിലെത്തിയത്. സാമ്പത്തിക സഹായം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഗതാഗത-വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ സന്ദർശനത്തിൽ ചർച്ചയാകും.
ഇന്ത്യൻ വ്യോമപാതയിലൂടെ കൂടുതൽ അന്താരാഷ്ട്ര പ്രവേശന റൂട്ടുകൾ അനുവദിക്കണമെന്ന നേപ്പാളിന്റെ ആവശ്യവുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബാലേന്ദ്ര ഷായുടെ ഇന്ത്യാ സന്ദർശനത്തിന് നയതന്ത്ര പ്രാധാന്യമുണ്ട്.

Summary: Nepal Prime Minister Balendra Shah received a ceremonial welcome and Guard of Honour at Rashtrapati Bhavan during his two-day state visit to India. He is scheduled to hold discussions with Prime Minister Narendra Modi on financial assistance, connectivity and other bilateral issues.

Get more updates from Pudukad News on Google