Skip to content
November 24, 2026
⌕

ഭാര്യയുമായുള്ള സൗഹൃദത്തെ എതിർത്തതിന്റെ പേരിൽ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി”: സംഭവം കണ്ണൂരിൽ | Kannur murder case

November 24, 2026
Share this post to

കണ്ണൂർ: ഭാര്യയുമായുള്ള സൗഹൃദത്തെ എതിർത്തതിന്റെ പേരിൽ ഒരാളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി (Kannur murder case). മാതമംഗലം പെരുമ്പടവ് അടുക്കം സ്വദേശി നെല്ലൂർ കോരച്ചം വീട്ടിൽ എൻ.കെ. സന്തോഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

2025 മാർച്ച് 20നാണ് കൈതപ്രത്ത് നിർമാണത്തിലിരുന്ന വീട്ടിൽ കെ.കെ. രാധാകൃഷ്ണൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുനിന്നുതന്നെ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് പ്രേരണ നൽകിയെന്ന കുറ്റത്തിന് രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയും പരിയാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആറുമാസം മുമ്പാണ് സന്തോഷിന് ജാമ്യം ലഭിച്ചത്.

സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിലേക്ക്

മിനി നമ്പ്യാരുമായുള്ള സന്തോഷിന്റെ സൗഹൃദത്തെ രാധാകൃഷ്ണൻ എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ് സംബന്ധിച്ച വിവരം. സ്കൂൾ സഹപാഠികളായിരുന്ന സന്തോഷും മിനിയും പൂർവവിദ്യാർഥി സംഗമത്തിനിടെയാണ് വീണ്ടും കണ്ടുമുട്ടിയത്. പിന്നീട് രാധാകൃഷ്ണന്റെ വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സന്തോഷ് അവിടെയെത്തിയിരുന്നു.

ഇതിനിടെ മിനിയുമായി സന്തോഷ് കൂടുതൽ അടുപ്പം പുലർത്തുന്നതിനെ രാധാകൃഷ്ണൻ പലതവണ എതിർത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് രാധാകൃഷ്ണനെ വെടിവെച്ചു കൊലപ്പെടുത്താൻ സന്തോഷിനെ പ്രേരിപ്പിച്ചതെന്നാണ് കേസ്.

Story Summary:
N.K. Santhosh, the accused in the 2025 shooting murder of K.K. Radhakrishnan in Kannur, has been found dead. Santhosh was arrested at the scene of the crime on March 20, 2025, and was granted bail around six months ago. Radhakrishnan’s wife, Mini Nambiar, was also arrested on allegations of abetting the murder. The case reportedly arose from a dispute over Santhosh’s friendship with her.

Get more updates from Pudukad News on Google