Skip to content
November 25, 2026
⌕

പഴയ ഗ്രൂപ്പ് കളികളിൽ നാട്ടുകാർക്ക് താല്പര്യമില്ലെന്ന് ജി സുധാകരൻ; ജനങ്ങളുടെ വിശ്വാസമാണ് വലുത്, വലിയ അവസരമാണ് യുഡിഎഫിന് മുന്നിൽ

November 25, 2026
Share this post to

കോഴിക്കോട്: കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ പരസ്യപ്രതികരണവുമായി ജി സുധാകരൻ എംഎൽഎ. പഴയ യുഡിഎഫ് ആയി മാറരുതെന്നും അതിനല്ല ജനം വോട്ട് കൊടുത്തതെന്നും സുധാകരൻ പറഞ്ഞു. 

മുഖം നന്നായാൽ പോരാ. ഉള്ളും നന്നാവണം. പഴയ ഗ്രൂപ്പ് കളികളിൽ നാട്ടുകാർക്ക് താല്പര്യമില്ല. ജനങ്ങളുടെ വിശ്വാസം ആണ് വലുത്. ഇടതുപക്ഷത്തിന് അടുത്തകാലത്തൊന്നും ഭരണത്തിൽ തിരിച്ചുവരാനാവില്ല. വലിയ അവസരമാണ് യുഡിഎഫിന് മുന്നിൽ ഉള്ളതെന്നും സുധാകരൻ പറഞ്ഞു.

കെസിയും ചെന്നിത്തലയുമൊക്കെ കഴിവുള്ളവരാണ്. നന്നായി ഭരിച്ചാൽ യുഡിഎഫിന് വീണ്ടും അധികാരത്തിൽ വരാം. അപ്പോൾ കെസിക്കും ചെന്നിത്തലയ്ക്കും ഒക്കെ മുഖ്യമന്ത്രിയാകാമെന്നും ജി സുധാകരൻ പറഞ്ഞു. 

സിപിഎമ്മിൽ ജയരാജൻമാർ തമ്മിലുള്ള പോരിലും സുധാകരൻ പ്രതികരിച്ചു. പാർട്ടിയുടെ ആഭ്യന്തര സ്ഥിതി മനസിലായല്ലോ. ഇതുപോലുള്ള കാര്യങ്ങൾ കണ്ടാണ് ഞാൻ ഇറങ്ങി പോന്നത്. 

ഇതാണ് പാർട്ടിയുടെ പൊതു സ്ഥിതി. തിരുത്തൽ ഒക്കെ ആര് നടത്താനാണ്. ആര് നിയന്ത്രിക്കാനാണ്. ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത് പിആർ വർക്ക് ആണ്. തന്നെ പിണറായി ആക്ഷേപിച്ചു. അതിന് അദ്ദേഹത്തിന് കിട്ടിയെന്നും സുധാകരൻ പറഞ്ഞു.

 

Get more updates from Pudukad News on Google