റാസൽഖൈമ ബസപകടം: മരിച്ച മലയാളികളുടെ എണ്ണം നാലായി | Ras Al Khaimah bus accident

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ബസപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി (Ras Al Khaimah bus accident). പാലക്കാട് നെല്ലായ സ്വദേശി മുഹമ്മദ് ആഷിഖിന്റെ (29) മൃതദേഹം കൂടി ബന്ധുക്കൾ തിരിച്ചറിഞ്ഞു. അപകടത്തിൽ മരിച്ച 13 പേരിൽ 11 പേരും ഇന്ത്യക്കാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് മലയാളികൾ.
മരിച്ച ഇന്ത്യക്കാരിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ
അപകടത്തിൽ മരിച്ച ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാറിന്റെ ഭാര്യ മലയാളിയാണ്. പഞ്ചാബ് സ്വദേശികളായ രാജ്കുമാർ, രമൺ കുമാർ, ഉത്തർപ്രദേശ് സ്വദേശി റാശിദ് അലി, രാജസ്ഥാൻ സ്വദേശിനി മഹിമ സോണി, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ്, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാർ.
മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് സാമൂഹിക പ്രവർത്തകൻ ഫൈസൽ പുറത്തൂർ അറിയിച്ചു.
Story Summary: The number of Malayalis killed in the Ras Al Khaimah bus accident has risen to four after relatives identified the body of 29-year-old Muhammad Ashiq from Nellaya, Palakkad. Authorities confirmed that 11 of the 13 people killed were Indian nationals. Arrangements to repatriate the victims’ bodies are underway under the leadership of the Ras Al Khaimah Indian Relief Committee.




