Skip to content
November 25, 2026
⌕

കൊല്ലം പെരുമ്പുഴയിലെ ബാർ–ഹോട്ടൽ മാനേജരെ മൂന്നംഗ സംഘം വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു; ദൃശ്യങ്ങൾ പുറത്ത് | Kollam attack

November 25, 2026
Share this post to

കൊല്ലം: പെരുമ്പുഴയിലെ ബാർ–ഹോട്ടൽ മാനേജരെ മൂന്നംഗ സംഘം വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (Kollam attack). ഹരിശ്രീ റെസിഡൻസിയിലെ മാനേജർ അൽത്താഫിന് നേരെയുണ്ടായ ആക്രമണത്തിന്റെ വിഡിയോയാണ് പുറത്തുവന്നത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.

ക്യാബിനിലിരുന്ന് ജോലി ചെയ്യുകയായിരുന്ന അൽത്താഫിനെ ബാറിനുള്ളിൽനിന്ന് എത്തിയ സംഘം പിന്നിലൂടെ ആക്രമിക്കുകയായിരുന്നു. വടിവാൾ ഉപയോഗിച്ച് വെട്ടിയതോടെ മാനേജർക്ക് പരിക്കേറ്റു.

ജയ്സണെ പൊലീസ് പിടികൂടിയതിലുള്ള വൈരാഗ്യമെന്ന് സൂചന

ജയ്സൺ എന്ന ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾ കഴിഞ്ഞ ദിവസം ബാറിലെത്തി അക്രമം നടത്തിയിരുന്നു. തുടർന്ന് ഇയാളെ പൊലീസ് പിടികൂടി. ജയ്സണെ പൊലീസിന് പിടികൂടാൻ സഹായിച്ചത് അൽത്താഫാണെന്ന സംശയമാണ് മാനേജർക്കെതിരായ ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

മുറി ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതും സംഘത്തിന് മാനേജരോട് വൈരാഗ്യമുണ്ടാകാൻ കാരണമായെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ പങ്കെടുത്തവരെക്കുറിച്ചും സംഭവത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.

Story Summary: A three-member gang allegedly attacked Altaf, the manager of Harisree Residency bar-hotel in Perumpuzha, Kollam, with machetes. CCTV footage of the incident, which took place around 9 pm on Monday, has emerged. Preliminary reports suggest the attack may have been linked to suspicion that Altaf helped police arrest a criminal named Jaison, along with a previous dispute over a room.

Get more updates from Pudukad News on Google