ഉപജീവനത്തിന് കൈത്താങ്ങായി ബാബു യശോറാം; വിതരണം ചെയ്തത് 126-ാമത്തെ തയ്യൽ മെഷീൻ

പാലക്കാട്: കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധന കുടുംബത്തിന് ഉപജീവനമാർഗം ഒരുക്കി തയ്യൽ മെഷീൻ കൈമാറി. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപമുള്ള യശോറാം സിൽവർ മാൾ ഉടമ ബാബു യശോറാമാണ് തത്തമംഗലം പാലോടിൽ താമസിക്കുന്ന മഞ്ജു ഉണ്ണികൃഷ്ണന് സ്വയംതൊഴിൽ ചെയ്ത് ജീവിക്കുന്നതിനായി തയ്യൽ മെഷീൻ നൽകിയത്.
നിരവധി സേവന-കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബാബു യശോറാം വിതരണം ചെയ്യുന്ന 126-ാമത്തെ തയ്യൽ മെഷീനാണിത്. ചടങ്ങിൽ കെ. സുരേഷ് ബാബു, എസ്. ശിവകുമാർ എന്നിവർ സംസാരിച്ചു.
Get more updates from Pudukad News on Google




