Skip to content
November 27, 2026
⌕

ചന്ദനക്കാവ് ശ്രീ സത്യസായി സേവാ സമിതി ആഘോഷങ്ങൾക്ക് സമാപനം

November 26, 2026
Share this post to

ആലപ്പുഴ: ശ്രീ സത്യസായി ബാബയുടെ 101-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചന്ദനക്കാവ് ശ്രീ സത്യസായി സേവാ സമിതി സംഘടിപ്പിച്ച ഒരു മാസം നീണ്ടുനിന്ന ആഘോഷപരിപാടികൾക്ക്  സമാപനം. ഒക്ടോബർ 20-ന് അഖണ്ഡ ജ്യോതി തെളിയിച്ചുകൊണ്ട് ആരംഭിച്ച ആഘോഷങ്ങളാണ് സമാപിച്ചത്.

​സമാപന സമ്മേളനം ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായർ  ഉദ്ഘാടനം ചെയ്തു. പ്രേംസായി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് സി. പ്രേംജി സി., സമിതി ഭാരവാഹികൾ, വാർഡ് കൗൺസിലർമാർ, സാമൂഹ്യ-സാംസ്കാരിക-മത നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

കൺവീനർ തുളസീധരൻ പിള്ള പ്രസംഗിച്ചു ആഘോഷങ്ങളുടെ ഭാഗമായി അഞ്ഞൂറിലധികം പേർക്കും തെരുവോരങ്ങളിൽ കഴിയുന്നവർക്കും അന്നദാനം നടത്തി.

​’മാനവ സേവ മാധവ സേവ’ എന്ന സന്ദേശമുയർത്തിപ്പിടിച്ച് സാന്ത്വന പ്രവർത്തനങ്ങൾക്കാണ് സമിതി ഈ കാലയളവിൽ മുൻതൂക്കം നൽകിയത്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഭക്തജനങ്ങളുടെ ഭവനങ്ങളിലും സമിതി ദത്തെടുത്ത ഗ്രാമങ്ങളിലും വിവിധ സേവന, സഹായങ്ങൾ ക എത്തിച്ചു. വൈകുന്നേരം നടന്ന സമൂഹപ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തിരശ്ശീല വീണു.

​​പുട്ടപ്പർത്തി ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റിന്റെ കീഴിൽ ആലപ്പുഴ ജില്ലയിൽ ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഇതിനകം നടപ്പിലാക്കിയിട്ടുള്ളത്.

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട നിർധനരായ 65-ലധികം കുടുംബങ്ങൾക്ക് ട്രസ്റ്റ് വീടുകൾ നിർമ്മിച്ചു നൽകി. കൂടാതെ, ജില്ലയിലുടനീളം തകർന്നുകിടന്ന 9 അംഗനവാടികളും പുനർനിർമ്മിച്ചു.

​ആരോഗ്യ മേഖലയിലും ട്രസ്റ്റിൻ്റെ ഇടപെടലുകൾ സജീവമാണ്. വിവിധ ആശുപത്രികളിൽ ഓക്സിജൻ യൂണിറ്റുകൾ സ്ഥാപിച്ചതിനൊപ്പം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ ഉപകരണങ്ങളും വാഹനങ്ങളും നൽകിയിരുന്നു.

ഗ്രാമീണ മേഖലയിലെ വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും കൂടുതൽ ഊന്നൽ നൽകുന്ന പദ്ധതികളാണ് സമിതി ഈ വർഷം ലക്ഷ്യമിടുന്നത് പ്രേം സായി പറഞ്ഞു.

Get more updates from Pudukad News on Google