Skip to content
November 27, 2026
⌕

ഡൽഹി വിമാനത്താവളത്തിൽ ചൈനീസ് പൗരൻ്റെ ബാഗേജിൽ നിന്ന് ബെൽറ്റ് ബക്കിളിൽ ഒളിപ്പിച്ച കത്തി കണ്ടെത്തി | CISF detects knife

November 27, 2026
Share this post to
CISF detects knife

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ചൈനീസ് പൗരന്റെ ബാഗേജിൽ നിന്ന് അരപ്പട്ടയുടെ ബക്കിളിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ചെറിയ കത്തി കണ്ടെത്തി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പിടികൂടി. നവംബർ 20-നാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച അറിയിച്ചു.(CISF detects knife concealed in belt buckle in Chinese nationals baggage at Delhi airport)

ഹോങ്കോങ്ങിൽ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ, തുടർന്ന് ഛത്തീസ്ഗഡിലെ റായ്പൂരിലേക്ക് കണക്റ്റിംഗ് വിമാനത്തിൽ പോകാനിരിക്കെയാണ് പരിശോധനയിൽ കുടുങ്ങിയത്. കറുത്ത ലോഹനിർമ്മിതമായ അരപ്പട്ടയുടെ ബക്കിളിനുള്ളിൽ ഒളിപ്പിച്ച നിലയിലുള്ള പോക്കറ്റ് കത്തിയുടെ ദൃശ്യങ്ങൾ സഹിതം സി ഐ എസ് എഫ് സമൂഹമാധ്യമത്തിലൂടെയാണ് വിവരം പുറത്തുവിട്ടത്. യാത്രക്കാരനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തുടർനടപടികൾക്കുമായി ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറി.

Story Summary

CISF personnel at Delhi’s Indira Gandhi International Airport intercepted a Chinese national carrying a pocket-sized knife concealed inside a metallic waist belt buckle in his baggage. The passenger, who arrived from Hong Kong on November 20 en route to Raipur, was flagged during screening as revealed by CISF in a social media video.

Get more updates from Pudukad News on Google