Skip to content
November 28, 2026
⌕

ഐഎഫ്എഫ്കെയ്ക്ക് ഇനിയും അന്താരാഷ്ട്ര നിലവാരം കൈവരിക്കാനായിട്ടില്ല: സംവിധായകൻ ഡോ. ബിജു

November 27, 2026
Share this post to

31-ാമത് ഐഎഫ്എഫ്കെ (IFFK) തുടങ്ങാനിരിക്കെ, മേളയ്ക്ക് ഇനിയും അന്താരാഷ്ട്ര നിലവാരം കൈവരിക്കാനായിട്ടില്ലെന്ന് സംവിധായകൻ ഡോ. ബിജു അഭിപ്രായപ്പെട്ടു.

ലോക സിനിമയിലേക്കുള്ള തന്റെ വഴിതുറന്നതും സംവിധായകനാകാൻ പ്രചോദനമായതും ഐഎഫ്എഫ്കെയാണെന്നും, ഏഷ്യയിലെ പ്രധാന മേളയായി മാറാനുള്ള ശേഷിയും വിഭവങ്ങളും ഇതിനുണ്ടെങ്കിലും അന്താരാഷ്ട്ര കാഴ്ചപ്പാടോടെ മേളയെ പുനർരൂപകൽപ്പന ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

dr biju new.jpg

മത്സരവിഭാഗം, മലയാളം, ഇന്ത്യൻ സിനിമ എന്നീ വിഭാഗങ്ങളുടെ പട്ടിക മാത്രമാണ് ഇതുവരെ പുറത്തുവന്നതെന്നും, വേൾഡ് സിനിമ, ഫെസ്റ്റിവൽ കാലിഡോസ്കോപ്പ് തുടങ്ങിയവയുടെ ലിസ്റ്റ് വരുന്ന മുറയ്ക്ക് ശ്രദ്ധേയ സിനിമകളെക്കുറിച്ച് കുറിപ്പ് പങ്കുവെക്കാമെന്നും അദ്ദേഹം അറിയിച്ചു.

bb07ffbc-ccb3-4f55-8957-353bd731a4d6

 ഐഎഫ്എഫ്കെയുടെ പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളിലും സിനിമകൾ പ്രദർശിപ്പിച്ചിട്ടുള്ള സംവിധായകനെന്ന പ്രത്യേകതയും, 2017-ലെ നിയമാവലി പരിഷ്കരണ കമ്മിറ്റിയിലെ പ്രവർത്തനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരക്കുകൾക്കിടയിലും ഈ വർഷത്തെ മേളയിലും രണ്ടോ മൂന്നോ ദിവസം സിനിമ കാണാനായി എത്തുമെന്നും ഡോ. ബിജു കൂട്ടിച്ചേർത്തു.

Get more updates from Pudukad News on Google