ശ്രീറാം സാംബശിവ റാവു ഉന്നയിച്ച അഴിമതി ആരോപണം; ആരോപണവിധേയരായ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം | Kerala Excise Department

തിരുവനന്തപുരം: മുൻ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു അഴിമതി ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം (Kerala Excise Department). എറണാകുളം ജോയിന്റ് കമ്മീഷണർ എസ്. വിനോദ് കുമാറിനെയും ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണർ കെ.ആർ. അജയിയെയുമാണ് സ്ഥലംമാറ്റിയത്.
എറണാകുളം ജോയിന്റ് കമ്മീഷണറായിരുന്ന വിനോദ് കുമാറിനെ വിമുക്തിയുടെ ചുമതലയിലേക്കാണ് മാറ്റിയത്. ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന കെ.ആർ. അജയിയെ തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറായും നിയമിച്ചു.
കോഴിക്കോട് നോർത്ത് സോൺ ജോയിന്റ് കമ്മീഷണറായിരുന്ന ഷിബു വൈ. എറണാകുളം ജോയിന്റ് കമ്മീഷണറാകും. വിമുക്തിയുടെ ചുമതലയുണ്ടായിരുന്ന രാജേഷ് വി. എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ജോയിന്റ് കമ്മീഷണറായും ചുമതലയേൽക്കും. സുരേഷ് കെ.എസ്. കോഴിക്കോട് നോർത്ത് സോൺ ജോയിന്റ് കമ്മീഷണറാകും.
ബാറുടമകളിൽ നിന്ന് കോഴ വാങ്ങിയെന്ന് ആരോപണം
പദവി ഒഴിയുന്നതിന് മുൻപ് മുൻ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. എസ്. വിനോദും ആലപ്പുഴയിലെ കെ.ആർ. അജയും ബാറുടമകളിൽ നിന്ന് കോഴ വാങ്ങിയെന്നായിരുന്നു റിപ്പോർട്ടിലെ ആരോപണം.
ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ എക്സൈസ് വകുപ്പ് ശുപാർശ ചെയ്തിരുന്നു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമീപിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Story Summary:
Two excise officials named in corruption allegations raised by former Excise Commissioner Sriram Sambasiva Rao have been transferred. S. Vinod Kumar, Joint Commissioner in Ernakulam, has been assigned to the Vimukthi programme, while K.R. Ajay, Deputy Commissioner in Alappuzha, has been posted to Thiruvananthapuram. The allegations relate to alleged bribe payments by bar owners. The Excise Department had recommended a Vigilance inquiry.




