Skip to content
November 27, 2026
⌕

പൊലീസുകാരന്റെ വീട്ടിൽ 12 പവൻ സ്വർണം കവർന്നു; മൂന്ന് പേർ അറസ്റ്റിൽ | Thiruvananthapuram theft

November 27, 2026
Share this post to
Thiruvananthapuram theft

തിരുവനന്തപുരം: വെമ്പായം കന്യാകുളങ്ങരയിൽ പൊലീസുകാരന്റെ വീട്ടിൽ മോഷണം നടത്തിയ കേസിൽ മൂന്നുപേരെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു (Thiruvananthapuram theft). രാജാജി നഗർ സ്വദേശി കുമാർ, ചെങ്കോട്ടുകോണം സ്വദേശി ബിജു, നേമം സ്വദേശി നവാസ് എന്നിവരാണ് പിടിയിലായത്.

വട്ടപ്പാറ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്നാദിന്റെ വീട്ടിൽ നിന്നാണ് പ്രതികൾ 12 പവൻ സ്വർണം മോഷ്ടിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അറസ്റ്റിലായ കുമാറിനും ബിജുവിനും അൻപതിലധികം മോഷണക്കേസുകളിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്.

Story Summary:
Three people have been arrested for allegedly stealing 12 sovereigns of gold from the house of a police officer in Kanyakulangara, Vembayam, Thiruvananthapuram. The accused are Kumar, Biju and Navas. Police said Kumar and Biju were involved in more than 50 theft cases. CCTV footage helped investigators identify the suspects.

Get more updates from Pudukad News on Google