പട്ടികജാതി-പട്ടികവർഗ ഫണ്ട് തട്ടിപ്പ്; അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ | Palakkad fund scam

പാലക്കാട്: മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള ഫണ്ടിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു (Palakkad fund scam). 7 കോടി 86 ലക്ഷം 5,000 രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്ന സംഭവത്തിലാണ് നടപടി. വകുപ്പ് തല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
അതേസമയം, ഗുരുതരമായ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം വിജിലൻസിന് കൈമാറുമെന്ന് മന്ത്രി കെ.എ. തുളസി അറിയിച്ചു. ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിലായിരിക്കും തുടർനടപടികളെന്നും മന്ത്രി വ്യക്തമാക്കി.
Story Summary :
Five officials have been suspended in connection with an alleged ₹7.86 crore fund embezzlement involving funds meant for Scheduled Caste and Scheduled Tribe communities in the Mannarkkad and Attappady regions of Palakkad. The action follows a departmental inquiry report. Minister K.A. Thulasi said the investigation would be handed over to the Vigilance Department.




