Skip to content
November 29, 2026
⌕

‘വെള്ളമില്ലാത്ത മീനിനെപ്പോലെ’; ശരദ് പവാറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് | Sharad Pawar delimitation bill stance

November 28, 2026
Share this post to
Sharad Pawar

ദില്ലി: മണ്ഡല പുനർനിർണയ ബില്ലിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കാനുള്ള ശരദ് പവാറിന്റെ എൻസിപി (എസ്പി) തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര കോൺഗ്രസ്. നേരത്തെ ശരദ് പവാറിനെ രാജ്യസഭയിലെത്തിക്കാൻ സ്വന്തം സീറ്റിലെ അവകാശവാദം പോലും കോൺഗ്രസ് ഉപേക്ഷിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. പാർട്ടിയുടെ നിലപാട് മാറ്റത്തിൽ കോൺഗ്രസ് നേതൃത്വം അതൃപ്തി പരസ്യമാക്കി. (Sharad Pawar delimitation bill stance)

ശരദ് പവാറിന് യഥാർഥ രാഷ്ട്രീയ പ്രത്യയശാസ്ത്രമില്ലെന്നും അധികാരത്തോടുള്ള താൽപര്യമാണ് അദ്ദേഹത്തിന്റെ നിലപാടുകൾക്ക് പിന്നിലെന്നും കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് വിജയ് വഡേത്തിവാർ ആരോപിച്ചു. വെള്ളമില്ലാത്ത മീനിനെപ്പോലെയാണ് പവാറിന്റെ അവസ്ഥയെന്നും അദ്ദേഹം പരിഹസിച്ചു. ജനാധിപത്യത്തെ തകർക്കാൻ സംഭാവന നൽകിയവരുടെ പട്ടികയിൽ പവാറിന്റെ പേരും ഉണ്ടാകുമെന്നും വഡേത്തിവാർ വിമർശിച്ചു. ഈ വർഷം മാർച്ചിൽ മഹാരാഷ്ട്രയിൽ ഏഴ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നപ്പോൾ ശരദ് പവാറിനെ വീണ്ടും രാജ്യസഭയിലെത്തിക്കാൻ കോൺഗ്രസ് പിന്തുണ നൽകിയ കാര്യം പാർട്ടിയുടെ സംസ്ഥാന ഘടകം ഓർമിപ്പിച്ചു. എൻസിപി (എസ്പി)യ്ക്ക് 10 എംഎൽഎമാരും കോൺഗ്രസിന് 16 പേരും ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് 20 പേരുമായിരുന്നു ഉണ്ടായിരുന്നത്. വിജയിക്കാൻ 36 വോട്ടുകൾ ആവശ്യമായ സാഹചര്യത്തിൽ സ്വന്തം സ്ഥാനാർഥിയെ നിർത്താനുള്ള അവകാശവാദം ഉപേക്ഷിച്ച് പവാറിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചെന്നാണ് പാർട്ടിയുടെ വിശദീകരണം.

പവാറിന്റെ മകൾ സുപ്രിയ സുലെ നേരിട്ട് കോൺഗ്രസ് നേതൃത്വത്തോട് പിന്തുണ തേടിയെന്നും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അനുകൂല നിലപാടെടുത്തെന്നും മഹാരാഷ്ട്ര കോൺഗ്രസ് എക്സിലെ കുറിപ്പിൽ പറഞ്ഞു. അന്ന് മഹാവികാസ് അഘാഡി ഒറ്റക്കെട്ടായി പവാറിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചെന്നും ഇപ്പോൾ അതേ പവാറും സുപ്രിയ സുലെയും ബിജെപി സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തെ പിന്തുണയ്ക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

Summary: Maharashtra Congress has criticised Sharad Pawar’s NCP (SP) for deciding to support the BJP-led Centre’s proposed delimitation legislation. The party recalled that it had given up its claim to a Rajya Sabha seat earlier in 2026 to help Pawar get re-elected.

Get more updates from Pudukad News on Google