Skip to content
November 29, 2026
⌕

തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും കാറ്റിനും മുന്നറിയിപ്പ് | Thiruvananthapuram heavy rain

November 28, 2026
Share this post to
Kerala Rain Alert

തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഒരു മണിക്കൂറിലേറെയായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുന്നുണ്ട്. അതേസമയം, ശനിയാഴ്ച സംസ്ഥാനത്ത് പൊതുവെ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. (Thiruvananthapuram heavy rain)

കന്യാകുമാരി മേഖലയിൽനിന്ന് തമിഴ്‌നാടിനും കേരളത്തിനും കുറുകെ തെക്കൻ ഉൾനാടൻ കർണാടക വരെ കിഴക്കൻ കാറ്റുമായി ബന്ധപ്പെട്ട ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

Summary: Heavy rain continues in Thiruvananthapuram, while isolated parts of Kerala may receive heavy showers. The weather department has also warned of thunderstorms and strong winds reaching 30–40 kmph in isolated areas.

Get more updates from Pudukad News on Google