Skip to content
November 29, 2026
⌕

കുവൈത്ത് കെഎംസിസി വനിതാ വിംഗിന്റെ നേതൃത്വത്തിൽ സ്തനാർബുദ ബോധവൽക്കരണവും സൗജന്യ ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു

November 28, 2026
Share this post to

കുവൈത്ത് സിറ്റി: കുവൈത്ത് കെ എം സി സി സംസ്ഥാന വനിതാ വിംഗിന്റെ നേതൃത്വത്തിൽ സ്തനാർബുധ ബോധവൽക്കരണവും ആരോഗ്യ പരിശോധനയും നടത്തി.

മെട്രൊ മെഡിക്കൽ കെയറിന്റെ സഹകരണത്തോടെ ജലീബ്‌ ബ്രാഞ്ചിൽ നടത്തിയ പരിപാടി കുവൈത്ത് കെ എം സി സി ആക്ടിംഗ്‌ പ്രസിഡണ്ട്‌ എം ആർ നാസർ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് ഡോക്ടർ ഷെയ്മ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. 

മെട്രൊ മെഡിക്കൽ കെയറിലെ സ്ത്രീ രോഗ വിദഗ്ദ ഡോക്ടർ അഖില പ്രസന്ന ബോധവൽക്കരണ ക്‌ളാസ്സ് നിർവ്വഹിച്ചു. കുവൈത്ത് കെ എം സി സി ആക്ടിംഗ്‌ ‌ ജനറൽ സെക്രട്ടറി ഗഫൂർ വയനാട്,  ട്രഷറർ ഹാരിസ് വള്ളിയോത്ത്, മെട്രോ മെഡിക്കൽ എം ഡി ഹംസ പയ്യന്നൂർ, കുവൈത്ത് കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാനും  മെട്രൊ ഗ്രൂപ്പ്‌ കോർപ്പറേറ്റ്‌ മാർക്കറ്റിംഗ്‌ ഹെഡുമായ ബശീർ ബാത്ത പ്രസംഗിച്ചു.

വനിതാ വിംഗ്‌ ജനറൽ സെക്രട്ടറി അഡ്വക്കറ്റ്‌ ഫാത്തിമ സൈറ സ്വാഗതവും വൈസ് പ്രസിഡന്റ് റസീന അൻവർ സാദത്ത് നന്ദിയും പറഞ്ഞു.

Get more updates from Pudukad News on Google