ലോക പ്രമേഹ ദിനാചരണം: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മെഡിക്കൽ ക്യാമ്പും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (കെ.ജെ.പി.എസ്സ്) ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ നവംബർ 27 വെള്ളിയാഴ്ച അബ്ബാസിയയിലെ അൽ നഹിൽ ഇന്റർനാഷണൽ ക്ലിനിക്കിൽ വച്ച് മെഡിക്കൽ ക്യാമ്പും പ്രമേഹ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.

വനിതാവേദി ചെയർപേഴ്സൺ മിനി ഗീവർഗീസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ.ജെ.പി.എസ്സ് പ്രസിഡന്റ് ബിനിൽ ടി.ഡി. അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ, ട്രഷറർ അജയ് നായർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പ്രമേഹ പ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ഭക്ഷണക്രമം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയുടെ പ്രാധാന്യത്തെ മുൻനിർത്തി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഡോ. ശ്രീരാജ് ചെങ്കൻകുഴി, ഡോ. പെത്തുരു ദേവദാസൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷൻ, പ്രത്യേക ആരോഗ്യ പരിശോധനാ പാക്കേജുകൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു. നേരത്തേ HbA1c പരിശോധന നടത്തിയിട്ടില്ലാത്ത സമാജം അംഗങ്ങൾക്ക് പ്രസ്തുത പരിശോധന സൗജന്യമായി.




