Skip to content
November 29, 2026
⌕

അഫ്ഗാനിസ്ഥാനിൽ സ്കൂളിന് സമീപം വൻ സ്ഫോടനം; ഏഴ് മരണം, 90ലധികം പേർക്ക് പരിക്ക് | Afghanistan Explosion

November 28, 2026
Share this post to
Afghanistan Explosion

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ കുനാറിൽ സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു (Afghanistan Explosion). 90ലധികം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അന്തർസർ മേഖലയിലെ സ്കൂളിന് സമീപം സ്ഫോടനമുണ്ടായത്.

സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന സംഭരണശാലയിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഖനന കമ്പനികൾ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നതായി വിവരമുണ്ട്. സംഭരണശാലയിലെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. എന്നാൽ സംഭവത്തിന്റെ കൃത്യമായ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കുനാർ പ്രവിശ്യാ തലസ്ഥാനമായ അസദാബാദിന്റെ പ്രാന്തപ്രദേശത്തുള്ള അന്തർസറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തെ തുടർന്ന് പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ 15 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്നും മറ്റുള്ളവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടെന്നുമാണ് ലഭിക്കുന്ന വിവരം.

സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് പ്രാഥമിക വിവരങ്ങൾ മാത്രമാണെന്ന് കുനാർ പ്രവിശ്യാ പൊലീസ് ആസ്ഥാന വക്താവ് ഫരീദ് ദെഹ്ഖാൻ അറിയിച്ചു. മരണസംഖ്യയിലും പരിക്കേറ്റവരുടെ കൃത്യമായ വിവരങ്ങളിലും കൂടുതൽ വ്യക്തത വരാനുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, കഴിഞ്ഞ ഓഗസ്റ്റിലും അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള സ്കൂൾ സമുച്ചയത്തിൽ ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു. ഒൻപതിനും 14നും ഇടയിൽ പ്രായമുള്ള 40ലധികം കുട്ടികൾക്കാണ് അന്ന് പരിക്കേറ്റത്. തുടർച്ചയായ ഇത്തരം സംഭവങ്ങൾ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുകയാണ്.

Story Summary: An explosion near a school in Afghanistan’s eastern Kunar province has reportedly killed seven people and injured more than 90. Preliminary reports suggest the blast occurred at a storage facility containing explosives used by mining companies. Authorities are investigating the incident, while details about the victims remain unclear.

Get more updates from Pudukad News on Google