Skip to content
November 29, 2026
⌕

ക്വിസ് മത്സരത്തിന്റെ പത്രപരസ്യത്തിന് മാത്രം ചെലവഴിച്ചത് 2.14 കോടി; കിഫ്ബി വീണ്ടും വിവാദത്തില്‍

November 29, 2026
Share this post to

തിരുവനന്തപുരം: കിഫ്ബിയുടെ സില്‍വര്‍ ജൂബിലി ക്വിസ് മത്സരത്തിന്റെ പത്രപരസ്യത്തിനായി മാത്രം ചെലവഴിച്ചത് 2,14,82,960 രൂപ.

എന്നാല്‍ മത്സരം സംഘടിപ്പിക്കാന്‍ ആകെ ചെലവായത് 65,000 രൂപ മാത്രമാണ്. വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

മത്സരത്തില്‍ ഒന്നാം സമ്മാനമായി 2,000 രൂപയും രണ്ടാം സമ്മാനമായി 15,000 രൂപയും മറ്റൊരു ക്യാഷ് അവാര്‍ഡായി 15,000 രൂപയും സംഘാടക ഏജന്‍സിക്ക് 2,000 രൂപയുമാണ് നല്‍കിയത്.

 

നവംബര്‍ ഒന്നിന് ‘കഹൂട്ട്’ എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴിയാണ് വിദ്യാര്‍ഥികള്‍ക്കായി മത്സരം നടത്തിയത്. ‘സിവിലിന്‍സ്’ എന്ന ഏജന്‍സി മുഖേനയാണ് മത്സരം സംഘടിപ്പിച്ചത്. എന്നാല്‍ ഓണ്‍ലൈനായി നടത്തിയ മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ കൃത്യമായ എണ്ണവും മറ്റു വിവരങ്ങളും കിഫ്ബിയുടെ പക്കല്‍ ഇല്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

Get more updates from Pudukad News on Google