പൊന്മുടി ജലാശയത്തിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുന്നു

ഇടുക്കി: പൊന്മുടി ജലാശയത്തിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
പണിക്കൻകുടി ചിറയിൽ സന്തോഷിന്റെ മകൻ ക്രിസ്റ്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ വിദ്യാർഥിക്കായി ജലാശയത്തിൽ തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
പണിക്കൻകുടി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. ശനിയാഴ്ച ഉച്ചയോടെയാണ് രണ്ട് പേരും പൊന്മുടി ജലാശയത്തിൽ കുളിക്കാനായി പോയത്.
ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികൾ തിരിച്ചെത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ജലാശയത്തിൽ അകപ്പെട്ടതായി വ്യക്തമായത്.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്രിസ്റ്റോയുടെ മൃതദേഹം കണ്ടെത്തിയത്.
Get more updates from Pudukad News on Google



