Skip to content
November 29, 2026
⌕

കേരള ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം | Restrictions on Political Activities

November 29, 2026
Share this post to
Restrictions on Political Activities

തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ ചേർന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.(Restrictions on Political Activities in Colleges Under Kerala University of Health Sciences)

ക്യാമ്പസുകളിൽ പ്രകടനങ്ങൾ നടത്തുന്നതിനോ, പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുന്നതിനോ, യോഗങ്ങൾ ചേരുന്നതിനോ സ്ഥാപന മേധാവിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. കോളേജുകളിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നതിനും സ്ഥാപന മേധാവിയുടെ മുൻകൂർ അനുമതി വാങ്ങണം.

ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്ന വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനും ക്യാമ്പസിൽ നിന്ന് പുറത്താക്കാനും സ്ഥാപന മേധാവിക്ക് അധികാരം നൽകിയിട്ടുണ്ട്. സ്ഥാനമൊഴിയുന്ന വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അവസാന തീരുമാനങ്ങളിൽ ഒന്നാണിത്.

Story Summary

The Governing Council of Kerala University of Health Sciences (KUHS) has imposed restrictions on political activities in colleges affiliated with the university, following a decision taken at its meeting on Saturday. Prior permission from the head of the institution is now mandatory for holding protests, meetings, cultural events, or putting up posters and banners on campus, with heads empowered to suspend or expel students who violate the rules. The move marks one of the final decisions of outgoing Vice-Chancellor Dr. Mohanan Kunnummal.

Get more updates from Pudukad News on Google