ഇൻസ്റ്റാഗ്രാമില്‍ കാത്തിരുന്ന ആ ഫീച്ചര്‍ എത്തി; ഇനി കമന്റുകള്‍ എളുപ്പത്തില്‍ എഡിറ്റ് ചെയ്യാം
ഇൻസ്റ്റാഗ്രാം ഉപയോക്താക്കള്‍ വർഷങ്ങളായി ഉന്നയിച്ചിരുന്ന പ്രധാന പരാതികളില്‍ ഒന്നിന് ഒടുവില്‍ പരിഹാരമായിരിക്കുകയാണ്. പോസ്റ്റ് ചെയ്ത കമന്റുകളില്‍ മാറ്റം വരുത്താൻ സാധിക്കില്ല എന്നതായിരുന്നു ഇതുവരെയുള്ള വലിയ പോരായ്മ. ഒരു ചെറിയ അക്ഷരത്തെറ്റ് വന്നാല്‍ പോലും ആ കമന്റ് ഡിലീറ്റ് ചെയ്ത് മറ്റൊന്ന് ഇടുക മാത്രമായിരുന്നു ഏക വഴി. എന്നാല്‍ ഇനി മുതല്‍ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ പ്ലാറ്റ്‌ഫോമില്‍ കമന്റുകള്‍ എഡിറ്റ് ചെയ്യാൻ സാധിക്കും. ഡിജിറ്റല്‍ ലോകത്തെ ഈ മാറ്റം ഉപയോക്താക്കളുടെ ആശയവിനിമയം കൂടുതല്‍ സുഗമമാക്കാൻ സഹായിക്കും എന്നതില്‍ സംശയമില്ല. […]

