പോളിയോ വാക്സിനേഷൻ 22 ന്; ജില്ലയിൽ ഒന്നര ലക്ഷത്തിലേറെ കുട്ടികൾക്ക് വാക്സിൻ നൽകും
ജില്ലയിൽ 5 വയസ്സിന് താഴെയുള്ള 1,62,839 കുട്ടികൾക്ക് 22ന് പോളിയോ വാക്സിൻ നൽകും. ജില്ലാതല ഉദ്ഘാടനം
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ നടത്തും.ജില്ലയിൽ 1,930 ബൂത്തുകൾ സജ്ജീകരിക്കും.യാത്രക്കാരായ കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാൻ 38 ട്രാൻസിറ്റ് ബൂത്തുകളും 171 മൊബൈൽ സൈറ്റുകളും സജ്ജമാക്കും.ജില്ലയിലെ 9,20,689 വീടുകളിലെത്തി തുള്ളിമരുന്ന് നൽകുന്നതിന് 7,172 അംഗങ്ങളടങ്ങിയ 3,586 ഹൗസ് ടു ഹൗസ് ടീമുകളെ നിയോഗിക്കും.
Get more updates from Pudukad News on Google




