Skip to content
November 12, 2026
⌕

സ്കൂൾ കലോത്സവം, റോളിംഗ് ട്രോഫികളുടെ വിതരണോദ്ഘാടനം

November 12, 2026
Share this post to

ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിലെ വിജയികൾക്കുള്ള റോളിംഗ് ട്രോഫികളുടെ വിതരണോദ്ഘാടനം ഗുരുവായൂർ നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ നിർവഹിച്ചു. ഹിന്ദി പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ വി.ആർ. അപ്പു മെമ്മോറിയൽ സ്കൂളിലെ അസ്നയ്ക്ക് ട്രോഫി കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

വിദ്യാർത്ഥികൾക്കുള്ള ട്രോഫി വിതരണത്തിന്റെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭ കൗൺസിലർ കൃഷ്ണപ്രിയ പി.എം. നിർവഹിച്ചു. അറബിക് കഥാരചനയിൽ ഒന്നാം സ്ഥാനം നേടിയ വി.ആർ. അപ്പു മെമ്മോറിയൽ സ്കൂളിലെ ഫാത്തിമ നസ്വാനയ്ക്കും ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസസ് സ്കൂളിലെ വിദ്യാർത്ഥികൾക്കും ട്രോഫികൾ കൈമാറി.

ചാവക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ബി. സിന്ധു അധ്യക്ഷത വഹിച്ചു. കലോത്സവം കൺവീനർ ജിദ്ദ മോൾ പി. പുല്ലേലി, ജോയിന്റ് കൺവീനർ ചിത്ര ആർ. നായർ, അധ്യാപക കൂട്ടായ്മ കൺവീനർ ഇ.എം. നജീബ്, പബ്ലിസിറ്റി കൺവീനർ റോസി മാത്യു, തൈക്കാട് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ഹരീഷ്, എസ്.ബി.ഐ. ഗുരുവായൂർ ബ്രാഞ്ച് മാനേജർ ജയകൃഷ്ണൻ, ട്രോഫി കമ്മിറ്റി അംഗങ്ങളായ രശ്മി, നീതു, സുഷമ, ഷീന, ഭവ്യ, ശ്രീജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.

ട്രോഫി കമ്മിറ്റി കൺവീനർ ടി.വി. ഉണ്ണികൃഷ്ണൻ സ്വാഗതവും സിജോ ടി.വി. നന്ദിയും പറഞ്ഞു

Get more updates from Pudukad News on Google