മാപ്രാണം എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിന്റെ ഗ്ലാസ് ഡോർ കല്ലെറിഞ്ഞ് തകർത്ത കേസിൽ ബംഗാൾ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാപ്രാണം ശാഖയുടെ എ.ടി.എം. കൗണ്ടറിന്റെ ഗ്ലാസ് ഡോർ കല്ലെറിഞ്ഞ് തകർത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.
മാപ്രാണത്ത് താമസിച്ച് മരംവെട്ട് ജോലികൾ ചെയ്തു വരുന്ന വെസ്റ്റ്ബംഗാൾ മൂർഷിദാബാദ് സ്വദേശി സോഹൽ റാണ (28) ആണ് അറസ്റ്റിലായത്.
നവംബർ 12ന് രാത്രിയാണ് സംഭവം. ഗ്ലാസ് ഡോർ തകർത്തതിലൂടെ ബാങ്കിന് ഏകദേശം 7000 രൂപയുടെ നഷ്ടം വന്നിട്ടുണ്ട്. പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്.ഐ. ജാക്സൺ, ഗ്രേഡ് സീനിയർ സി.പി.ഓമാരായ
ഇ.ജി. ജിജിൽ കുമാർ, എം.എ. ഹബീബ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്

Get more updates from Pudukad News on Google




