അട്ടപ്പാടിയിലെ ആദിവാസി വിദ്യാർഥികൾക്കൊപ്പം ശിശുദിനം ആഘോഷിച്ച് ആസ്റ്റർ മെഡ്സിറ്റി | Aster Medcity

കൊച്ചി: അട്ടപ്പാടി എ.പി.ജെ. അബ്ദുൽ കലാം ഇന്റർനാഷണൽ റസിഡൻഷ്യൽ ട്രൈബൽ സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം വിപുലമായ ശിശുദിനാഘോഷം സംഘടിപ്പിച്ച് ആസ്റ്റർ മെഡ്സിറ്റി ( Aster Medcity). ‘ചാച്ചാജിക്കൊപ്പം നാളെയുടെ പ്രതീക്ഷകൾ’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ സാമൂഹിക പ്രവർത്തകയും ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ സ്ഥാപകയുമായ ഉമാ പ്രേമൻ മുഖ്യാതിഥിയായി പങ്കെടുത്തു. സാമൂഹിക സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ച് ഉമാ പ്രേമനെ ചടങ്ങിൽ ആദരിച്ചു.
അട്ടപ്പാടിയിലെ സ്കൂളിൽനിന്ന് ഏഴ്, എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന 31 അംഗ സംഘമാണ് ആസ്റ്റർ മെഡ്സിറ്റി സന്ദർശിച്ചത്. കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ അകമ്പടിയോടെയും ചാച്ചാജിയുടെ തൊപ്പികൾ അണിയിച്ചുമാണ് അവരെ ആശുപത്രിയിൽ സ്വീകരിച്ചത്.
ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് പരിചയപ്പെടാനുള്ള അവസരവും കുട്ടികൾക്കായി ഒരുക്കിയിരുന്നു. ഹൗസ്ബോട്ട് വിനോദയാത്രയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ലഹരിവിരുദ്ധ ബോധവത്കരണം, മാനസികാരോഗ്യ ബോധവത്കരണം, സൗജന്യ ആരോഗ്യ പരിശോധന എന്നിവയും കുട്ടികൾക്കായി നടത്തി.
ആരോഗ്യവും സർഗാത്മകതയും മുൻനിർത്തി ആഘോഷം
ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ടി.ആർ. ജോൺ, പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജി സീനിയർ കൺസൾട്ടന്റ് ഡോ. ജീസൺ സി. ഉണ്ണി, മെഡിക്കൽ സർവീസസ് അസിസ്റ്റന്റ് ചീഫുമാരായ ഡോ. നിമിത കെ. മോഹൻ, ഡോ. സുബിരാജ് എൻ., കേരള ക്ലസ്റ്റർ പി.ആർ. ആൻഡ് മീഡിയ റിലേഷൻസ് ഹെഡ് ശരത് കുമാർ ടി.എസ്., ബ്രാൻഡിങ് ഹെഡ് ജയേഷ് കുമരൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
കുട്ടികളുടെ ആരോഗ്യത്തിനും മാനസികക്ഷേമത്തിനും സർഗാത്മകതയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിച്ച പരിപാടി ആസ്റ്റർ മെഡ്സിറ്റിയുടെ ശിശുദിനാഘോഷങ്ങൾക്ക് വേറിട്ട അനുഭവമായി.
ചിത്രക്കുറിപ്പ്: ശിശുദിനാഘോഷത്തിന്റെ ഭാഗമായി ആസ്റ്റർ മെഡ്സിറ്റി സന്ദർശിച്ച അട്ടപ്പാടി എ.പി.ജെ. അബ്ദുൽ കലാം ഇന്റർനാഷണൽ റസിഡൻഷ്യൽ ട്രൈബൽ സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം ആശുപത്രി പ്രതിനിധികൾ.
Story Summary :
Aster Medcity celebrated Children’s Day with students and teachers from the A.P.J. Abdul Kalam International Residential Tribal School in Attappady. The event, titled ‘Hopes for Tomorrow with Chachaji’, featured social activist and Shanti Medical Information Centre founder Uma Preman as the chief guest. Students participated in hospital visits, a houseboat trip, awareness sessions on substance abuse and mental health, and free health check-ups.




