ഗുരുവായൂരിൽ സീറ്റ് പോരിന് തീപ്പൊരി; മുരളീധരൻ വരുമോ, ലീഗ് വഴങ്ങുമോ?!
ചുവപ്പുകോട്ട തകർക്കാൻ കോൺഗ്രസിന്റെ ‘മുരളി’ മന്ത്രവും ലീഗിന്റെ നിലനിൽപ്പ് പോരാട്ടവും ഗുരുവായൂർ : 2026 നിയമസഭാ തിരഞ്ഞെടുപ്പിന് കേളികൊട്ടുണരും മുമ്പ് തൃശൂർ ജില്ലയിലെ രാഷ്ട്രീയ ഗോദയിൽ പോര് മുറുകുന്നു. ജില്ലയിൽ മുസ്ലിം ലീഗിന്റെ ഏക സിറ്റിങ് സീറ്റായ ഗുരുവായൂർ ഏറ്റെടുക്കാൻ കോൺഗ്രസ് നടത്തുന്ന നീക്കങ്ങളാണ് മുന്നണിക്കുള്ളിൽ പുതിയ പോർമുഖം തുറന്നിരിക്കുന്നത്. തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനിടയിലും ഗുരുവായൂർ മണ്ഡലത്തിൽ ലീഡ് നേടാനായത് ചൂണ്ടിക്കാട്ടി, മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരനെ ഇവിടെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കം. […]
ഗുരുവായൂരിൽ സീറ്റ് പോരിന് തീപ്പൊരി; മുരളീധരൻ വരുമോ, ലീഗ് വഴങ്ങുമോ?! Read More »


