ഗുരുവായൂർ: കുചേല ദിനത്തിൽ മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സമർപ്പിച്ചു. ഭക്തി സാന്ദ്രമായ ചടങ്ങിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ പുതിയ കുചേല പ്രതിമയുടെ അനാച്ഛാദനവും സമർപ്പണവും നിർവ്വഹിച്ചു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, കെ എസ് ബാലഗോപാൽ. അഡ്മിനിസ്ട്രറ്റർ ഒ ബി അരുൺകുമാർ, കുചേല പ്രതിമ വഴിപാടായി സമർപ്പിച്ച വേണുകുന്നപ്പള്ളി, ശില്പി ഉണ്ണി കാനായി, ദേവസ്വം ഉദ്യോഗസ്ഥർ, ഭക്തർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.
<p>The post കുചേല ദിനാഘോഷത്തിൽ ഗുരുവായൂർ മഞ്ജുളാൽത്തറയിൽ കുചേലനെത്തി first appeared on guruvayoorOnline.com | Guruvayur Temple.</p>


