ഇരിങ്ങാലക്കുട ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് ഒരു കോടി രൂപ ചിലവിൽ പുതിയ കെട്ടിടം

ഇരിങ്ങാലക്കുട ഗവ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് ഒരു കോടി രൂപ ചിലവിൽ പുതിയ കെട്ടിടം ; നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

 

ഇരിങ്ങാലക്കുട : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗപ്പെടുത്തി ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന ലാബ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്കൂളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ഡോ ആർ ബിന്ദു നിർമ്മാണോദ്ഘാടനം നിർവഹിച്ചു. സർക്കാർ വിദ്യാലയങ്ങളോടൊപ്പം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആവശ്യമായ സഹായങ്ങൾ നൽകാൻ എം എൽ എ എന്ന നിലയിൽ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എം കെ മുരളി, കൗൺസിലർ ഡെലി സിജു യോഹന്നാൻ, വി ഭക്തവത്സലൻ, സൂരജ് ശങ്കർ ,പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിമേഷ് പുഷ്പൻ തുടങ്ങിയവർ സംസാരിച്ചു

Spread the love
See also  ഏഴ് ലക്ഷത്തിന്റെ കോപ്പർ ചുരുളുകളുടെ കവർച്ച; അസം സ്വദേശി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close