loader image

ആരോഗ്യ സുരക്ഷാ പെൻഷൻ വിതരണവും ബിപിഎൽ സ്കോളർഷിപ്പ് വിതരണവും നടത്തി

ഇരിങ്ങാലക്കുട : മൂർക്കനാട് എൻ.എസ്.എസ്. കരയോഗത്തിൻ്റെ പൊതുയോഗത്തോടനുബന്ധിച്ച് നടത്തിയ ആരോഗ്യ സുരക്ഷാ പെൻഷൻ വിതരണത്തിന്റെയും ബിപിഎൽ സ്കോളർഷിപ്പ് വിതരണത്തിന്റെയും ഉദ്ഘാടനം പ്രസിഡൻ്റ് കെ.ബി. ശ്രീധരൻ നിർവ്വഹിച്ചു.

വനിത സമാജം പ്രസിഡൻ്റ് രജനി പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി മനോജ് പുന്നപ്പിള്ളി, എം. ശാന്തകുമാരി, പി. സോമസുന്ദരൻ, ജയശ്രീ സുരേന്ദ്രൻ, എൻ. പ്രതീഷ്, ജ്യോതിശ്രീ, സധിനി മനോഹർ എന്നിവർ പ്രസംഗിച്ചു.

എല്ലാവർക്കും തൊഴിൽ, അഭ്യസ്തവിദ്യരായവർക്ക് ഉയർന്ന തൊഴിൽ രംഗത്തേക്ക് പ്രവേശിക്കുവാനുള്ള പരിശീലന പരിപാടി, എല്ലാ ബിപിഎൽ വിദ്യാർഥികൾക്കും ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സഹായകരമായ പദ്ധതികൾ തുടങ്ങിയവ ആവിഷ്കരിക്കാൻ യോഗത്തിൽ തീരുമാനമായി.

Spread the love
See also  കരുവന്നൂർ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ്; ഇ ഡി പിടിച്ചെടുത്ത കോടികളുടെ വസ്തുവഹകൾ ഏറ്റെടുത്ത് നിക്ഷേപകർക്ക് നൽകുമെന്ന വാഗ്ദാനവുമായി ബിജെപി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close