loader image

ആറാട്ടുപുഴ പൂരം: പെരുവനം കുട്ടൻ മാരാരും പെരുവനം സതീശൻ മാരാരും പഴുവിൽ രഘുമാരാരും മേളപ്രമാണിമാർ

ഇരിങ്ങാലക്കുട : 1444-ാമത് ആറാട്ടുപുഴ പൂരത്തിനുള്ള മേള പ്രമാണിമാരായി.

ആറാട്ടുപുഴ തിരുവാതിര വിളക്കിനുള്ള പഞ്ചാരിമേളത്തിന് പഴുവിൽ രഘുമാരാരും, പെരുവനം പൂരത്തിൻ്റെ പാണ്ടിമേളത്തിന് പെരുവനം കുട്ടൻമാരാരും, തറക്കൽ പൂരത്തിൻ്റെ പാണ്ടിമേളത്തിനും ആറാട്ടുപുഴ പൂരത്തിൻ്റെ പഞ്ചാരിമേളത്തിനും പെരുവനം സതീശൻ മാരാരുമായിരിക്കും പ്രമാണിമാർ.

ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

കുറുങ്കുഴലിൽ കീഴൂട്ട് നന്ദനും, വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും, കൊമ്പിൽ കുമ്മത്ത് രാമൻകുട്ടി നായരും, ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും എല്ലാ പൂരങ്ങൾക്കും പ്രമാണിമാരാകും.

Spread the love
See also  ഗുരുവായൂർ നന്ദന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകം; അതി വിദഗ്ധ ചികിത്സ ഉടൻ ലഭ്യമാക്കണം – കെ.പി. ഉദയൻ- Guruvayoor

Leave a Comment

Your email address will not be published. Required fields are marked *

New Report

Close