loader image

കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് സംസ്ഥാന സമ്മേളനം കോഴിക്കോട് ഫെബ്രുവരി 14 ന്

സംസ്ഥാന സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് കേരള സ്റ്റേറ്റ് എക്സ്- സർവ്വീസസ് ലീഗ് ; സംഘടനയുടെ സംസ്ഥാന സമ്മേളനം ഫെബ്രുവരി 14 ന്

ഇരിങ്ങാലക്കുട : വിമുക്തഭടൻമാർക്ക് സംസ്ഥാന സർക്കാറിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയുമായി കേരള സ്റ്റേറ്റ് എക്സ്- സർവ്വീസസ് ലീഗ് . ഫെബ്രുവരി 14 ന് കോഴിക്കോട് ചേരുന്ന സംഘടനയുടെ സംസ്ഥാന സമ്മേളനം സർക്കാരിന് മുമ്പിൽ ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് സംഘടനയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡൻ്റ് ക്യാപ്റ്റൻ സോമൻ, സെക്രട്ടറി ജോർജ് എം ഡി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വിമുക്തഭടൻമാരാണുള്ളത്. മൂന്ന് ലക്ഷത്തോളം കുടുംബങ്ങൾ ഇവരെ ആശ്രയിച്ചാണ് കഴിയുന്നത്. സമ്മേളനം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ട്രഷറർ സി കെ വൽസൻ, യൂണിറ്റ് പ്രസിഡൻ്റ് ജിജിമോൻ റപ്പായി, വനിതാ വിംഗ് കൺവീനർ രമ കൃഷ്ണമൂർത്തി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Spread the love
See also  ശബരിമല സ്വർണ്ണക്കൊള്ള; നടൻ ജയറാമിന് ഇഡി സമൻസ്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close