loader image

ഇരിങ്ങാലക്കുട ബ്ലോക്ക് സഭ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026- 27 പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ബ്ലോക്ക് സഭ സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി, കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വൃന്ദ അജിത്കുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. നെൽസൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കാട്ടൂർ, കാറളം, പറപ്പൂക്കര, മുരിയാട് പഞ്ചായത്തിലെ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്മാർ, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ നിഖിൽ, വിവിധ വകുപ്പ് തല നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബി. പവിത്രൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് പ്ലാൻ കോർഡിനേറ്റർ കെ.എ. നൈസി നന്ദിയും പറഞ്ഞു.

See also  ‘തൃശൂർ പൂരം കലക്കലിൽ കളക്ടറാണ് ഒന്നാം പ്രതി, തിരുവമ്പാടി ദേവസ്വത്തെ പ്രതി ചേർക്കുന്നതിൽ യോജിക്കുന്നില്ല’
Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close