വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഒഴിവുകൾ നികത്താൻ നടപടികൾ സ്വീകരിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ സമ്മേളനം.
- ഇരിങ്ങാലക്കുട : വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാനും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം നിർമ്മിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശ്ശൂർ റൂറൽ 36-ാം ജില്ലാ സമ്മേളനം. എം സി പി കൺവെൻഷൻ സെൻ്ററിൽ നടന്ന സമ്മേളനം തൃശ്ശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നാരായണൻ . ടി. ഐ.പി.എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. പി ഒ എ തൃശ്ശൂർ റൂറൽ ജില്ലാ പ്രസിഡൻ്റ് കെ പി രാജു അധ്യക്ഷത വഹിച്ചു.സ്വാഗതസംഘം ജനറൽ കൺവീനർ ബിജു കട്ടപ്പുറം , തൃശ്ശൂർ റൂറൽ അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് കൃഷ്ണദാസ് വി എ , അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ആര്‍ ബിജു, സ്പെഷൽ ബ്രാഞ്ച് ഡിവൈ എസ് പി സലീഷ് എൻ.എസ്, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി . വർഗീസ് അലക്സാണ്ടർ. കൊടുങ്ങല്ലൂർ ഡി .വൈ .എസ് .പി പി.സി ബിജുകുമാർ, ഇരിങ്ങാലക്കുട ഡി.വൈ എസ് പി . സന്തോഷ്കുമാർ , കെ.പി ഒ.എ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ബൈജു കെ. സി , കെ.പി ഒ എ സംസ്ഥാന നിർവ്വാഹക സമിതി അംഗം മാർട്ടിൻ കെ ഐ , കെ പി ഒ എ തൃശൂർ സിറ്റി ജില്ലാ സെക്രട്ടറി കമൽദാസ് പി ആർ , കേരള പോലീസ് അസോസിയേഷൻ തൃശൂർ റൂറൽ ജില്ലാ സെക്രട്ടറി വിജോഷ് എം എൽ , കേരള പോലീസ് അസോസിയേഷൻ സിറ്റി ജില്ലാ സെക്രട്ടറി രജീഷ് ,കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ പി മോഹനൻ , അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു, ജില്ലാ സെക്രട്ടറി സില്‍ജോ .വി . യു , ട്രഷറർ ബിജു എം സി ,അൻവറുദ്ദീൻ, മിനി പി എ , ജില്ലാ ജോയിൻ്റ് സെക്രട്ടറി ജിജു കരുണാകരൻ , ജിജി വി വി തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നായി 350 ഓളം പ്രതിനിധികൾ പങ്കെടുത്തു.

