loader image

ആളൂർ പഞ്ചായത്തിലെ കാരൂർച്ചിറ – അഞ്ചലങ്ങാടി റോഡ് നാടിന് സമർപ്പിച്ചു

ആളൂർ പഞ്ചായത്തിലെ കാരൂർച്ചിറ – അഞ്ചലങ്ങാടി റോഡ് നാടിന് സമർപ്പിച്ചു;നിർമ്മാണംപൂർത്തീകരിച്ചത് 2 .44 കോടി രൂപയുടെ റീബിൽഡ് കേരള പദ്ധതിയിലൂടെ

 

ഇരിങ്ങാലക്കുട :നിയോജകമണ്ഡലത്തിൽ 2.44 കോടി രൂപ ചെലവിൽ റീബിൽഡ് കേരള പദ്ധതിയിലൂടെ നിർമ്മാണം പൂർത്തീകരിച്ച ആളൂർ പഞ്ചായത്തിലെ കാരൂർച്ചിറ – അഞ്ചലങ്ങാടി റോഡിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു.

കാരൂർ സെന്ററിൽ നടന്ന ചടങ്ങിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. മുൻ ഇരിങ്ങാലക്കുട എംഎൽഎ പ്രൊഫ. കെ.യു അരുണൻ മുഖ്യാതിഥിയായി.ആളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി ഷണ്മുഖൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹെലൻ ചാക്കോ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി ഐ ബാബു, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേഖ സന്തോഷ്, മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഡെൻസി ഡെൻപോൾ, കെ വി രാജു, മുൻ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ, മുൻ ആളൂർ ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ നൈസൺ, ആളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എൻ സുനിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

See also  പള്ളിപ്പുറം ഗ്രാമീണ വായനശാലയുടെ പുതിയ കെട്ടിടത്തിൻ്റെ സമർപ്പണം നടത്തി
Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close