loader image

എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയേറും

എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയേറും

ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയേറും. രാവിലെ 9.30 ന് മാസ് മൂവീസിൽ നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം പി ജാക്സൻ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. തുടർന്ന് 10 ന് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫിപ്രസി പുരസ്കാരം നേടിയ സഞ്ജു സുരേന്ദ്രൻ്റെ ” ഖിഡ്കി ഗാവ് ” ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ജോലിയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് എത്തുന്ന അഭി, സാറ എന്നീ പങ്കാളികളുടെ ജീവിതത്തിലെ നിമിഷങ്ങളാണ് 100 മിനിറ്റുള്ള ചിത്രം അവതരിപ്പിക്കുന്നത്. തുടർന്ന് 12 മണിക്ക് സജിൻ ബാബു സംവിധാനം ചെയ്ത ” തീയേറ്റർ ” പ്രദർശിപ്പിക്കും. ഒരു ദ്വീപിൽ അമ്മയോടൊപ്പം താമസിക്കുന്ന വിഷ വൈദ്യൻമാരുടെ പിൻതലമുറക്കാരിയായ മീരയുടെ അതിജീവനത്തിൻ്റെ കഥയാണ് ഒന്നര മണിക്കൂർ ഉള്ള ചിത്രം പറയുന്നത്. വൈകീട്ട് 6 ന് റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ കാൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ഫ്രഞ്ച് ചിത്രമായ ” നിനോ ” പ്രദർശിപ്പിക്കും. ക്യാൻസർ ബാധിതനായ നിനോ എന്ന ചെറുപ്പക്കാരൻ ചികിൽസകൾ ആരംഭിക്കുന്നതിന് മുന്നോടിയായി പാരീസ് നഗരത്തിൽ നടത്തുന്ന യാത്രകളും സൗഹ്യദങ്ങളുടെ വീണ്ടെടുപ്പാണ് ഒന്നരമണിക്കൂർ ഉള്ള ചിത്രം ആവിഷ്ക്കരിക്കുന്നത്.

Spread the love
See also  ചികിത്സാ പിഴവ്: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ഉഷയുടെ ശസ്ത്രക്രിയ നാളെ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close